ശബരിമല സ്വർണ്ണക്കൊള്ള: ഗൂഢാലോചനയുടെ നിർണായക വിവരങ്ങൾ എസ്‍ഐടിക്ക്,2019ലെ മിനിട്‍സ് പിടിച്ചെടുത്തു

സംസ്ഥാനത്തിന് പുറത്തേക്ക് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എസ് ഐ ടി

Update: 2025-10-22 04:25 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 2019 ലെ ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിട്സ് പിടിച്ചെടുത്തു. സ്വർണ്ണം പൂശാൻ ദേവസ്വം ബോർഡ് തീരുമാനിച്ച യോഗത്തിന്റെ മിനിട്സാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

ശബരിമല സ്വർണ്ണക്കൊളളയുടെ ഗൂഢാലോചനയുടെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എസ് ഐ ടി.

അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ  ചെന്നൈയിലേക്ക് കടത്തിയ സംഭവം മുൻ വർഷങ്ങളിലെ സ്വർണക്കവർച്ച മറക്കാനാണെന്ന സംശയം ഹൈക്കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.  സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി മുഖേന സ്വർണ്ണപാളികളുടെ അറ്റകുറ്റപ്പണി വേഗത്തിൽ നടത്താൻ പി എസ് പ്രശാന്ത് നിർദ്ദേശം നൽകിയതായും  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. സ്വർണക്കൊള്ളയിലുംഗൂഢാലോചനയിലും ദേവസ്വം ബോർഡ് അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി  തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ മിനുട്സ് പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്‍ സ്രാവുകളുണ്ടെന്ന് വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

Advertising
Advertising

വിഡിയോ റിപ്പോര്‍ട്ട് കാണാം...

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News