ശബരിമല സ്വർണക്കൊള്ള; ദേവസ്വം മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മനപ്പൂർവം, പത്മകുമാറിനെതിരെ എസ്‌ഐടി

പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതിയതായി റിപ്പോർട്ടിൽ

Update: 2026-01-06 16:38 GMT

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്‌ഐടി. ദേവസ്വം മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണെന്നാണ് എസ്‌ഐടി കണ്ടെത്തൽ. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. 'അനുവദിക്കുന്നു' എന്നും മിനുട്‌സിൽ സ്വന്തം കൈപ്പടയിൽ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിൻറെ വാദം തെറ്റാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ലെന്നും അത്തരം രേഖകൾ ലഭ്യമല്ലെന്നും എസ്.ഐടി വിശദമാക്കുന്നു. കേസിൽ ശങ്കരദാസ് പതിനൊന്നാം പ്രതിയെന്നും എസ്‌ഐടിയുടെ റിപ്പോർട്ടിലുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News