ശബരിമലയിലെ സ്വർണക്കൊള്ള: സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

വിഎസ്എസ്‌സി റിപ്പോർട്ട് നാളെ ഹൈക്കോടതിൽ സമർപ്പിക്കും

Update: 2026-01-18 04:10 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി ദ്വാരപാലക ശിൽരങ്ങളിൽ സ്വർണം കുറവ് വന്നതായാണ് വിഎസ്എസ്‌സി പരിശോധ ഫലം. റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വിഎസ്എസ്‌സി റിപ്പോർട്ട് നാളെ ഹൈക്കോടതിൽ സമർപ്പിക്കും.

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിലെ വളരെ പ്രധാനപ്പെട്ട രേഖയാണ് വിഎസ്എസ്‌സിയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട്. കഴിഞ്ഞ നവംബർ 17 ന് 14 മണിക്കൂറാണ് വിഎസ്എസ്‌സി സംഘം സന്നിധാനത്ത് പരിശോധന നടത്തിയത്. 1998 ലെ കണക്കിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കട്ടിളപ്പാളിയിലേയും ദ്വാരപാലക ശിൽപത്തിലേയും സ്വർണത്തിന്റെ അളവ് എന്നത് റിപ്പോർട്ടിലുണ്ട്. മറ്റ് പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും വിഎസ്എസ് സി പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഫലവും എസ്‌ഐടിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

വെള്ളിയാഴ്ചയാണ് വിഎസ്എസ്‌സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള സ്വർണത്തിന്റെപഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട് എന്നാണ് കരുതുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News