തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് സാബു എം. ജേക്കബ്

ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ പി.വി ശ്രീനിജൻ എം.എൽ.എ അടക്കമുള്ളവർ തയ്യാറാകണം

Update: 2022-05-16 04:59 GMT

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റർ സാബു എം. ജേക്കബ്. ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ പി.വി ശ്രീനിജൻ എം.എൽ.എ അടക്കമുള്ളവർ തയ്യാറാകണം. കിറ്റക്സ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ശ്രീനിജിൻ അടക്കമുള്ളവരെ നിലയ്ക്കുനിർത്താൻ പാർട്ടി തയ്യാറാകണം. രണ്ടാം പിണറായി സർക്കാരിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്.സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക. സിൽവർ ലൈൻ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ്. ജനക്ഷേമ സഖ്യത്തിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച് തർക്കങ്ങൾ ഇല്ല.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനക്ഷേമ സഖ്യം പ്രവർത്തിക്കുമെന്നും സാബു പറഞ്ഞു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News