സാബു തോമസ് മലയാളം സർവകലാശാല താത്കാലിക വിസി
സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍
Update: 2023-03-04 19:02 GMT
Sabu Thomas
തിരുവനന്തപുരം: സാബു തോമസിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവകലാശാല വിസിയായി താത്കാലിക ചുമതല നൽകി. എംജി യൂണിവേഴ്സിറ്റി വി സിയായ സാബു തോമസിന് അധിക ചുമതലയായാണ് മലയാളം സർവകലാശാല വിസി സ്ഥാനം നൽകിയത്. താത്കാലിക വി.സി നിയമത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ തള്ളി.
മലയാളം സർവകലാശാല വി.സി യായിരുന്ന ഡോ അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് സാബു തോമസിന് ചുമതല നൽകിയത്. തിങ്കളാഴ്ച സാബു തോമസ് ചുമതലയേല്‍ക്കും.