നിയമസഭാ തെരഞ്ഞെടുപ്പ്; പുനലൂരില്‍ ഒത്തുതീര്‍പ്പായി, സ്വതന്ത്രനായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി സഞ്ജയ് ഖാന്‍

കെ.സി വേണുഗോപാലുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം

Update: 2026-03-23 10:21 GMT

കൊല്ലം: പുനലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി സഞ്ജയ് ഖാന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാന്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. കെ.സി വേണുഗോപാല്‍ ചില ഉറപ്പുകള്‍ നല്‍കിയതായി സഞ്ജയ് ഖാന്‍ പറഞ്ഞു.

പുനലൂര്‍ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സഞ്ജയ് ഖാന്‍ ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ, സഞ്ജയ് ഖാനെ പിന്തിരിപ്പിക്കുന്നതിനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമാക്കിയിരുന്നു. പി.സി വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണില്‍ വിളിച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്ന് സഞ്ജയ് ഖാനെ അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കുന്നതെന്നായിരുന്നു സഞ്ജയ് ഖാന്റെ നിലപാട്. തുടര്‍ന്നാണ് കെ.സി വേണുഗോപാല്‍ ഇടപെട്ട് അനുനയിപ്പിച്ചത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News