'അക്രമം നടത്തിയിട്ട് മെത്രാന്മാർക്ക് ഹസ്തദാനം ചെയ്തിട്ട് കാര്യമില്ല'; ക്രൈസ്‌തവർ നേരിട്ട അതിക്രമങ്ങളുടെ പട്ടികയുമായി സത്യദീപം

ഗുണ്ടാസംഘങ്ങള്‍ നാശം വിതയ്ക്കുകയും ക്രിസ്മസ് കരോളുകള്‍ തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികളെ മര്‍ദിക്കുകയും ചെയ്തു

Update: 2026-01-03 03:09 GMT

കൊച്ചി: ക്രൈസ്‌തവർ നേരിട്ട അതിക്രമങ്ങളുടെ പട്ടികയുമായി സത്യദീപം. താഴെ തട്ടിൽ അക്രമം നടത്തിയിട്ട് മെത്രാന്മാർക്ക് ഹസ്തദാനം ചെയ്തിട്ട് കാര്യമില്ലെന്ന് ലേഖനത്തിൽ പറയുന്നു. അതിക്രമം നേരിടാൻ ക്രൈസ്തവ സഭകൾ ഒന്നിക്കണം. സഭാധികാരികാരികൾ സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കുന്നില്ല. കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് നേതൃത്വം മനസിലാക്കുന്നില്ലെന്നും വിമര്‍ശനം.

'ആര്‍ഷഭാരതത്തിന്റെ' ക്രിസ്മസ് സമ്മാനം : അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന തലക്കെട്ടിൽ ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ എഴുതിയ ലേഖനത്തിലാണ് ക്രൈസ്തവര്‍ നേരിട്ട അക്രമങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

Advertising
Advertising

ലേഖനത്തിൽ നിന്ന്

ഈ ക്രിസ്മസിന് ഇന്ത്യ കെട്ടുകാഴ്ചയും യാഥാര്‍ഥ്യവും തമ്മിലുള്ള അപഹാസ്യമായ വൈരുദ്ധ്യത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹി സിഎന്‍ഐ കത്തീഡ്രല്‍ സന്ദര്‍ശനവും വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാര്‍ക്കും ക്രിസ്ത്യന്‍ നേതാക്കള്‍ക്കുമൊപ്പം നടത്തിയ ക്രിസ്മസ് വിരുന്നും സൗമനസ്യത്തിന്റെ പ്രകടനങ്ങളായി പ്രശംസിക്കപ്പെട്ടു. എന്നിരുന്നാലും, രാജ്യമെമ്പാടും, ക്രിസ്ത്യന്‍ സമൂഹം തരംഗസമാനമായ അക്രമങ്ങളും ഭീഷണികളും സഹിക്കേണ്ടി വന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വ മായ 'ക്രിസ്മസ് സമ്മാനം' ആയിരുന്നു അത്.

ക്രിസ്മസിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ ഹിന്ദുത്വ ശക്തികള്‍ രാജ്യമെമ്പാടും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, നിരവധി പള്ളികള്‍ കത്തിക്കുകയും പള്ളികളുടെ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുണ്ടാസംഘങ്ങള്‍ നാശം വിതയ്ക്കുകയും ക്രിസ്മസ് കരോളുകള്‍ തടസപ്പെടുത്തുകയും ക്രിസ്ത്യാനികളെ മര്‍ദിക്കുകയും ചെയ്തു. അവര്‍ പ്രതികാരബുദ്ധിയോടെ ഓടിനടന്നു. ന്യൂനപക്ഷങ്ങള്‍ നിലവിലെ സര്‍ക്കാരിന്‍റെ സുരക്ഷിത കരങ്ങളിലാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക് ഇത് വ്യക്തമായ സന്ദേശമാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം എന്നിവയില്‍ ചരിത്രപരമായി വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു സമൂഹമായ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആരെങ്കിലും പേടിക്കേണ്ട കാര്യമെന്ത്? സമാധാനപരമായ സാംസ്‌കാരിക ആഘോഷങ്ങള്‍ ഒരിക്കലും ഭയത്തിന്റെയോ ശത്രുതയുടെയോ ലക്ഷ്യങ്ങളായി മാറരുത്.

സഭാധികാരികള്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല. ഒരു വശത്ത്, ഭരണഘടനാ പദവികളിലുള്ളവര്‍ ക്രിസ്ത്യന്‍ നേതാക്കളുമായി സൗഹൃദം പങ്കുവെക്കുന്നു, ഐക്യം ഉറപ്പിക്കുന്നു. മറുവശത്ത്, സ്വന്തം വിശ്വാസം അക്രമത്തിനു കാരണമാകുകയും മൃതസംസ്‌കാരം യുദ്ധക്കളമാകുകയും മതസ്വാതന്ത്ര്യം ബലപ്രയോഗത്തിനു വിധേയമാകുകയും ചെയ്യുന്ന യാഥാര്‍ഥ്യത്തെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്നു.

മെത്രാന്മാര്‍ക്കു നല്‍കുന്ന പുഞ്ചിരികളും ഹസ്തദാനങ്ങളും ഭയം ഇല്ലാതാക്കാന്‍ പര്യാപ്തമല്ല. ഈ ആക്രമണങ്ങള്‍ യാദൃശ്ചികമല്ല. പവിത്രമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍, ശിക്ഷാഭീതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്തിനും മുതിരുന്ന ആള്‍ക്കൂട്ടത്തിന്റെ ഒരു രീതിയാണ് അവ പിന്തുടരുന്നത്. നിയമ നിര്‍വഹണ സംവിധാനം പലപ്പോഴും കണ്ണടയ്ക്കുന്നു, എഫ്‌ഐആറുകള്‍ വൈകുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നു, ഇരകള്‍ ബലഹീനരായി തുടരുന്നു. പള്ളിയിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ബിഷപ്പുമാര്‍ക്ക് ഉച്ചഭക്ഷണം നല്‍കുകയോ ചെയ്യുക ഉത്തരവാദിത്തത്തിന് പകരമാകുന്നില്ല. സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തം അളക്കുന്നത് ഇത്തരം കെട്ടുകാഴ്ചകളിലല്ല, മറിച്ച് പ്രവര്‍ത്തനത്തിലാണ്: വേഗത്തിലുള്ള നീതി, കര്‍ശനമായ അന്വേഷണം, നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രതിരോധം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News