ലോക്ഭവന്‍ കലണ്ടറിൽ സവർക്കറും; സുരേഷ് ഗോപിക്ക് നല്‍കി പ്രകാശനം ചെയ്ത് ഗവര്‍ണര്‍

2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്

Update: 2025-12-24 02:44 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം∙ ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ പ്രമുഖ വ്യക്തികളുടെ കൂട്ടത്തിൽ ഹിന്ദുമഹാസഭ നേതാവ് വി.ഡി സവർക്കറുടെ ചിത്രവും.

2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖർ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ.ആർ.നാരായണന്റെ ചിത്രമാണ് ഫെബ്രുവരിപേജിലെ പ്രധാന ചിത്രം. 

 കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഗവർണറിൽ നിന്ന് കലണ്ടർ ഏറ്റുവാങ്ങി പ്രസിദ്ധീകരിച്ചത്.  കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News