'ഒരാളെ തട്ടി, രണ്ടുപേരെ കൂടി തട്ടിയിട്ടേ മരിക്കൂന്നാ പറഞ്ഞത്'; ചെന്താമരയുടെ പഴയ സഹപ്രവർത്തകൻ

കോഴിക്കോട് കൂമ്പാറയിലെ മാതാ ക്വാറിയിൽ ചെന്താമര ഒരു വർഷത്തോളം സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.

Update: 2025-01-28 15:00 GMT

കോഴിക്കോട്: ഒരാളെ കൊലപ്പെടുത്തിയെന്നും രണ്ടുപേരെ കൂടി കൊലപ്പെടുത്തുമെന്നും ചെന്താമര പറഞ്ഞിരുന്നതായി പഴയ സഹപ്രവർത്തകൻ. കോഴിക്കോട് കൂമ്പാറയിലെ മാതാ ക്വാറിയിൽ ചെന്താമര ഒരു വർഷത്തോളം സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠനാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ചെന്താമര ഉപയോഗിച്ചിരുന്ന മോട്ടറോള ഫോൺ മണികണ്ഠന് കൈമാറിയാണ് ചെന്താമര പോയത്. തന്റെ ഓർമക്കായി ഇത് വെച്ചോ എന്ന് പറഞ്ഞാണ് ഫോൺ തന്നത്. ഒരുമിച്ച് ജോലി ചെയ്തു എന്നതല്ലാതെ ചെന്താമരയുമായി ഒരു ബന്ധവുമില്ല. മുഖത്ത് ഒരു മനുഷ്യപ്പറ്റില്ലാത്ത ആളാണ്. മറ്റുള്ളവരുമായി കാര്യമായ ബന്ധമില്ലായിരുന്നു. നല്ല കരുത്തനായ ആളാണ്. ഡിസംബറിലാണ് കൂമ്പാറയിൽനിന്ന് പോയത്. അയാൾ പറഞ്ഞത് കാര്യമായി എടുത്തിരുന്നില്ല. പൊലീസിനോട് കാര്യങ്ങൾ എല്ലാം തുറന്നുപറഞ്ഞിട്ടുണ്ടെന്നും മണികണ്ഠൻ മീഡിയവണിനോട് പറഞ്ഞു.


Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News