ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുടെ താക്കോൽ ദാനവും പുതിയ സ്‌പോട്‌സ് അരീനയുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും

Update: 2025-07-18 01:36 GMT

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് കല്ലറയിൽ പുഷ്പാർച്ചനയും തുടർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചേരുന്ന യോഗത്തിൽ മത സാമുദായിക നേതാക്കൾ പങ്കെടുക്കും.

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുടെ താക്കോൽ ദാനവും പുതിയ സ്‌പോട്‌സ് അരീനയുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാനയും കല്ലറയിൽ ധൂപ പ്രാർത്ഥനയും നടക്കും. ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News