കോട്ടയത്ത് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ

ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു

Update: 2024-07-01 14:52 GMT
Editor : Shaheer | By : Web Desk

കോട്ടയം: പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ. ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുറിച്ചി സ്വദേശിയായ പരാതിക്കാരനെ എ.എസ്.ഐ മനോജാണ് തെറിവിളിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്.

വാഹനം പണയപ്പെടുത്തി അയല്‍വാസിയ്ക്ക് പണം നല്‍കിയ കേസിലാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്. നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍ പ്രതികരിച്ചത്. ഇതോടെ പരാതിക്കാരന്‍ തെറിവിളിക്കരുതെന്നു പറഞ്ഞെങ്കിലും എ.എസ്.ഐ അസഭ്യവര്‍ഷം തുടരുകയായിരുന്നു.

ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.

Advertising
Advertising
Full View

Summary: Kottayam's Chingavanam ASI abuses complainant verbally

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News