വനത്തിനുള്ളിൽ സ്വർണം അരിച്ചെടുക്കൽ: നിലമ്പൂരിൽ ഏഴുപേർ പിടിയിൽ
വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്
Update: 2025-12-28 14:40 GMT
മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ സ്വർണം അരിച്ചെടുക്കുന്നതിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണം അരിച്ചെടുത്തിരുന്നത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്