കൊച്ചിയിൽ എംഡിഎംഎയുമായി ഏഴ് യുവാക്കൾ പിടിയിൽ; 24 ഗ്രാം പിടിച്ചെടുത്തു
പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്
Update: 2025-02-26 16:28 GMT
കൊച്ചി: എംഡിഎംഎയുമായി ഏഴ് യുവാക്കൾ പിടിയിൽ. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്നാണ് വിവരം. പോണേക്കര സ്വദേശി പ്രഡിൻ ബാബുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇയാളാണ് ലഹരി കൈമാറിയതെന്ന് പിടിയിലായ യുവാക്കള്‍ മൊഴി നല്‍കി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിലേക്ക് ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണികളിൽ ഒരാളാണ് പ്രഡിൻ ബാബുവെന്ന് പൊലീസ് പറഞ്ഞു.