'പുതു തലമുറ വഴി വിളക്കുകളാകണം, വി.ഡി സതീശന് അഭിവാദ്യങ്ങൾ' ഷാഫി പറമ്പിൽ

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിഡി സതീശന് അഭിനന്ദനങ്ങളുമായി യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ ഷാഫി പറമ്പിൽ

Update: 2021-05-22 06:42 GMT

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിഡി സതീശന് അഭിനന്ദനങ്ങളുമായി യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ ഷാഫി പറമ്പിൽ.

കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം. പുതു തലമുറ വഴി വിളക്കുകളാകണം. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്. വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ്സ് തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി സ്വീകരിച്ചതോടെ സതീശന് നറുക്ക് വിഴുകയായിരുന്നു. പിന്നാലെ ഹൈക്കമാന്‍ഡ് തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു.

Advertising
Advertising

ഷാഫി പറമ്പിലിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ.

കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം.

പുതു തലമുറ വഴി വിളക്കുകളാകണം.

ഇനി

ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്...

പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ.

വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ.

കഠിനാദ്ധ്വാനം...

Posted by Shafi Parambil on Friday, May 21, 2021

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News