ഷഹബാസ് കൊലക്കേസ്​: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്

Update: 2025-03-04 04:33 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാര്‍ഥി  കൂടി അറസ്റ്റിൽ.കേസില്‍ നേരത്തെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

Advertising
Advertising

അതിനിടെ, മരിച്ച ഷഹബാസിന്റെ കുടുംബത്തെ പി.വി അൻവർ ഇന്ന് സന്ദർശിക്കും. വരും ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകളിലും പ്രതിഷേധ ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് ഷഹബാസ് കൊലപാതക കേസിൽ പ്രതികളായ അഞ്ച് വിദ്യാർഥികൾ ഇന്നലെ പരീക്ഷ എഴുതിയത്. ഇവരെ പാർപ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവനൈൽ ഹോമിലേക്ക് കെഎസ്‍യുവാണ് ആദ്യം പ്രതിഷേധവുമായത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എംഎസ്എഫ്, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുമെത്തി.പ്രതിഷേധക്കാരെ മുഴുവൻ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബസിന്റെ പിതാവ് ഇക്ബാൽ പ്രതികരിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News