ഷാജ് കിരണ്‍ കേരളത്തില്‍ തിരിച്ചെത്തി

ഇന്ന് പുലർച്ചെയോടെ ആണ് ഷാജ് കൊച്ചിയിലെത്തിയത്

Update: 2022-06-15 03:02 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരൺ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെയോടെ ആണ് ഷാജ് കൊച്ചിയിലെത്തിയത്. ഗൂഢാലോചനാക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മുന്നിൽ ഷാജ് കിരൺ ഇന്ന് ഹാജരാകും.

സ്വപ്‌ന സുരേഷ് പ്രതിയായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേർത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുൻ എം.എൽ.എ പി.സി ജോർജും പ്രതികളായ ഗൂഢാലോചനാ കേസിൽ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനാ കേസിൽ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതിൽ ചോദ്യംചെയ്യലിനുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താൻ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണിൽനിന്ന് മാഞ്ഞുപോയതിനാൽ അതു വീണ്ടെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News