ചങ്ങനാശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ: ശബരീനാഥനും ബിഷപ്പ് ഹൗസിൽ

കോട്ടയത്തുണ്ടായിരുന്ന പരിപാടി നേരത്തേ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണെന്നും സമ്മേളനം സമാന്തര പരിപാടിയല്ലെന്നും ശബരീനാഥൻ

Update: 2022-12-04 13:04 GMT

കോട്ടയം: ചങ്ങനാശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. യുവദീപ്തിയുടെ സുവർണ ജൂബിലി സമാപനവുമായി ബന്ധപ്പെട്ട സമ്മേളനത്തിനാണ് തരൂർ ചങ്ങനാശേരിയിലെത്തിയത്. തരൂരിന് പിന്നാലെ കെ.എസ് ശബരീനാഥനും ബിഷപ്പ് ഹൗസിലെത്തി.

തരൂരിന്റെ ഈരാറ്റുപേട്ടയിലെ പരിപാടിയിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നടത്തിയ പ്രസ്താവനക്ക് ശബരീനാഥൻ പ്രതികരണവും നൽകി. കോട്ടയത്തുണ്ടായിരുന്ന പരിപാടി നേരത്തേ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണെന്നും സമ്മേളനം സമാന്തര പരിപാടിയല്ലെന്നുമായിരുന്നു ശബരീനാഥന്റെ പ്രതികരണം.

Advertising
Advertising
Full View

"കോട്ടയത്തെ യൂത്ത് കോൺഗ്രസ് സമ്മേളനം സമാന്തര പരിപാടിയല്ല. അങ്ങനൊരു സമാന്തര പ്രവർത്തനം ഡോ.തരൂർ നടത്തുമെന്നും കരുതുന്നില്ല. പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണുണ്ടായിരുന്നത്. ഡിസിസി പ്രസിഡന്റിനെ പോലെ തലയെണ്ണാൻ സമയം കിട്ടിയില്ല. ഡിസിസി പ്രസിഡന്റെന്ന പദവിക്ക് യൂത്ത് കോൺഗ്രസ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരാമർശത്തിന് മറുപടി നൽകുന്നില്ല".ശബരീനാഥൻ പറഞ്ഞു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News