ഷൈനിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയെന്ന് പൊലീസ്; പരിശോധന ഫലം വന്നാൽ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയേക്കും
ലഹരി ഇടപെടുകാർക്ക് ഷൈൻ നിരന്തരം പണം അയച്ചിരുന്നതായി കണ്ടെത്തൽ
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ലഹരി ഇടപെടുകാർക്ക് ഷൈൻ നിരന്തരം പണം അയച്ചിരുന്നതായി കണ്ടെത്തൽ ലഹരി ഇടനിലക്കാരനായ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
അതേസമയം, ലഹരി പരിശോധന ഫലം വന്നാൽ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം . ഇതിൽ കുടുംബവുമായി ആലോചിച്ച് മറുപടി നൽകാമെന്നാണ് ഷൈൻ മറുപടി നൽകിയത്.
ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധന ഫലങ്ങൾ ലഭിക്കുന്നത് വൈകും. ഷൈനില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ കോടതിയിലേക്കും ഫോറന്‍സിക് സയന്‍സ് ലാബിലേക്കും അയക്കും.പരിശോധന ഫലം ലഭിക്കാൻ മാസങ്ങളെടുക്കുമെന്നാണ് വിവരം.
അതേസമയം, നടന്‍ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെ സിനിമ സെറ്റുകളിൽ ലഹരി പരിശോധന ശക്തമാക്കാൻ പൊലീസ്.ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാ സെറ്റുകളില്‍ പൊലീസ് റെയ്ഡ് നടത്തും. സിനിമയിലെ ലഹരി സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.