മീഡിയവണിന് ഐക്യദാർഢ്യവുമായി പാലക്കാട് ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം
കേന്ദ്രസർക്കാർ ജനാധിപത്യ രീതികൾ അട്ടിമറിച്ചെന്ന് ബഹുജന പ്രതിഷേധ സംഗമം
Update: 2022-02-02 01:58 GMT
മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. പട്ടാമ്പി ഗാന്ധി സ്‌ക്വയറിൽ നടത്തിയ നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ജനാധിപത്യ രീതികൾ അട്ടിമറിച്ചെന്ന് മണ്ണാർക്കാട് നടന്ന പ്രതിഷേധ സംഗമത്തിൽ നഗരസഭ ചെയർമാൻ സി. അഹമ്മദ് ബഷീർ അഭിപ്രായപെട്ടു.
പുലാപ്പറ്റ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. കൊല്ലംങ്കോട് നടന്ന പരിപാടി സി.പി.എം ഏരിയ സെക്രട്ടറി കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, പത്തിരിപ്പാല, തോണിപ്പാടം, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി, പറളി, ഒലവക്കോട്,കൊപ്പം, റെയിൽവേ കോളനി, പുതുപ്പള്ളി തെരുവ്, കാമ്പ്രത്തുചള്ള തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സംഗമങ്ങൾ നടന്നു.