ശ്രീനിവാസന്‍ വധക്കേസ്; ഒളിവിൽ കഴിയുന്നവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഒളിവിലുള്ള ഒമ്പത് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Update: 2022-07-23 09:38 GMT

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്നവർക്കായിപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവിലുള്ള ഒമ്പത് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 14 പ്രതികളേയാണ്  ഇനിയും പിടികൂടാനുള്ളത്. മുഖ്യപ്രതി ഉൾപ്പെടെ കേസിലെ പ്രതികളില്‍ പലരും ഒളിവിലാണ്. പ്രതികൾ എവിടെയാണ് എന്നത് സംബന്ധിച്ച് പൊലീസിന് ഇതുവരെ ഒരു വിവരും ലഭിച്ചിട്ടില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News