വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തെരുവുനായ കടിച്ചു

പാലക്കാട് വെള്ളിയാക്കല്ല് പാർക്കിലാണ് സംഭവം

Update: 2022-09-06 14:34 GMT

പാലക്കാട് വെള്ളിയാക്കല്ല് പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തെരുവുനായ കടിക്കുന്നതിന്റെ ദൃശ്യം പുറത്ത്. മണികണ്ഠൻ എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് തെരുവുനായ കടിച്ചത്. പാർക്കിൽ അനേകം വിനോദ സഞ്ചാരികളുള്ള സമയത്താണ് നായ പാർക്കിനുള്ളിലേക്ക് കയറിയത്. പാർക്കിലുള്ളവരുടെ സുരക്ഷയ്ക്കായി മണികണ്ഠൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സംസ്ഥാനത്ത് ഇന്നും മറ്റു സ്ഥലങ്ങളിലും തെരുവുനായ ആക്രമണമുണ്ടായി. ആലുവ നെടുവന്നൂരിൽ റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുകയായിരുന്ന ഹനീഫയെ തെരുവുനായ ആക്രമിച്ചു. ഇതേ സ്ഥലത്തു വച്ച് രാവിലെ 6 മണിയോടെ ജോർജ് എന്നയാളെയും നായ കടിച്ചു.

പാലക്കാട് ഒറ്റപ്പാലത്ത് മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർഥിക്കു നേരെയും തെരുവുനായയുടെ ആക്രമണം ഉണ്ടായി. തെരുവുനായ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുമ്പിൽ പിറവം നഗരസഭാ കൗൺസിലർ ശയന പ്രദക്ഷിണം നടത്തി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News