ഐസ്‌ക്രീം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി സൂപ്പർമാർക്കറ്റ് ഉടമ

ഒക്ടോബർ 19 ന് ഉച്ചയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

Update: 2025-10-27 08:54 GMT

എറണാകുളം: എറണാകുളം ചെമ്മായത്ത് ഐസ്‌ക്രീം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി സൂപ്പർമാർക്കറ്റ് ഉടമ. ഒക്ടോബർ 19 ന് ഉച്ചയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന കുഞ്ഞാണ് കടയിലെത്തി ഐസ്‌ക്രീം വാങ്ങിയത്. കഴിക്കുന്നതിനിടെ ഐസ്‌ക്രീം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തൊണ്ടയിൽ ഐസ്‌ക്രീം കുടുങ്ങിയതോടെ കുഞ്ഞ് വെള്ളം കുടിച്ച് കടക്ക് മുന്നിലൂടെ ഓടുന്നത് ദൃശ്യങ്ങളിലുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട് കടയിൽ നിന്ന് പുറത്തുവന്ന സൂപ്പർമാർക്കറ്റ് ഉടമ കുഞ്ഞിന് പ്രാഥമികശുശ്രൂഷ നൽകുകയായിരുന്നു. തൊണ്ടയിൽ കുടുങ്ങിയ ഐസ്‌ക്രീം ഇറങ്ങിപ്പോയതോടെ അപകടം ഒഴിവാകുകയായിരുന്നു


Full View


Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News