ചോദ്യംചെയ്യൽ നടന്നില്ല; ഇ.ഡിയോട് കൂടുതൽ സമയം തേടി സ്വപ്ന സുരേഷ്

ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഇ.ഡിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടത്

Update: 2022-02-15 06:51 GMT

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തില്ല. ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സ്വപ്ന ഇ.ഡിയോട് കൂടുതല്‍ സമയം തേടിയിരുന്നു. ഈ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെ സ്വപ്ന കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നിന്ന് മടങ്ങി. രണ്ട് ദിവസത്തിനു ശേഷം വീണ്ടും ഹാജരാകും. 

കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് തീരുമാനിച്ചത്. 

Advertising
Advertising

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഇ.ഡി ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇ.ഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.  

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News