ഏകീകൃത കുർബാന: നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ

സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കും

Update: 2024-07-02 01:01 GMT

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ. സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കും.നാളെ മുതൽ മുതൽ ഒരു കുർബാന എങ്കിലും ഏകീകൃത കുർബാന അർപ്പിക്കണം എന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽത്തട്ടിൽ അന്ത്യശാസനം നൽകി.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കായി പ്രത്യേകം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിലപാട് കടുപ്പിച്ചത്.

1999 ലെ സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നും, പൗരസ്ത്യ സഭകൾക്കായുള്ള പ്രത്യേക കാര്യാലയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏകീകൃത കുർബാന നിർബന്ധമാക്കുന്നത് എന്നും റാഫേൽ തട്ടിൽ പറഞ്ഞു.

Advertising
Advertising

മൂന്നുതവണ മാർപാപ്പ ആവശ്യപ്പെട്ടിട്ടും കുർബാനയിൽ ഐക്യം കൊണ്ടുവരാൻ സാധിച്ചില്ല. നാളെ മുതൽ ഒരു കുർബാന എങ്കിലും ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ എടുക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു

34 രൂപതകളിലും ഏകീകൃത കുർബാന നടപ്പിലാക്കി കഴിഞ്ഞു. സഭയുടെ കേന്ദ്ര രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് നടപ്പിലാക്കാത്തത്.

സഭാ നിയമങ്ങൾ അനുസരിക്കാതെ സ്വതന്ത്ര സഭയായി മാർപാപ്പയുടെ കീഴിൽ നിൽക്കാം എന്ന വ്യാജപ്രചരണങ്ങളിൽ വിശ്വാസികൾ വീഴരുതെന്നും മേജർ ആർച്ച് ബിഷപ്പ് വീഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News