പ്രവൃത്തി ദിനങ്ങളുടെ വർധന; കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകർ

സംയുക്തസമര സമിതിയിലെ അധ്യാപകർ ശനിയാഴ്ച കൂട്ട അവധി എടുക്കും

Update: 2024-06-14 15:21 GMT

തിരുവനന്തപുരം: സ്‌കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകർ. വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ നാളെ കൂട്ട അവധി എടുക്കും.

പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നാണ് ഇന്ന് അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയത്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News