പരാതി നല്‍കിയിട്ടും പൊലീസ് എത്താന്‍ വൈകി; ആരോപണവുമായി കുറ്റ്യാടിയില്‍ അതിക്രമത്തിനിരയായ തെലങ്കാന സ്വദേശിനി

മൊഴിയെടുക്കാന്‍ വിളിപ്പിച്ച പൊലീസ് വഴിയില്‍ ഇറക്കിവിട്ടെന്ന് യുവതി

Update: 2023-09-18 08:17 GMT

കോഴിക്കോട്: പോലീസിനെതിരെ പരാതിയുമായി കോഴിക്കോട് കുറ്റ്യാടിയില്‍ അതിക്രമത്തിനെതിരായ തെലങ്കാന സ്വദേശിയായ യുവതി. അതിക്രമത്തിന് പിന്നാലെ വിവരമറിയിച്ചെങ്കിലും പൊലീസ് എത്താന്‍ വൈകി. എഫ്.ഐ.ആര്‍ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും കുറ്റ്യാടി പൊലീസ് നല്‍കിയില്ലെന്നും യുവതി മീഡിയവണിനോട് പറഞ്ഞു. കേസില്‍ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

കുറ്റ്യാടി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. അതിക്രമം നേരിട്ട ഞായറാഴ്ച പുലർച്ചെ തന്നെ വിവരമറിയിച്ചെങ്കിലും പോലീസെത്തിയില്ല. പിന്നീട് വൈകീട്ട് അഞ്ച് മണിക്കാണ് തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനുമായി എത്തിയത്. മാനസികമായി തകര്‍ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴും പോലീസിന്‍റെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്ന് അതിജീവിത പറയുന്നു. എഫ് ഐ ആർ കോപ്പി ആവശ്യപ്പെട്ടപ്പോൾ ഞായറാഴ്ചയായതിനാല്‍ നൽകാനാവില്ലെന്ന മറുപടിയാണ് യുവതിക്ക് നല്‍കിയത്.

Advertising
Advertising

ഭർതൃ മാതാവിനും കുഞ്ഞിനുമൊപ്പം താമസിക്കുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ. എന്നാൽ കേസന്വേഷണം പുരോഗമിക്കുകയാണെന്നും സംശയം തോന്നിയ മൂന്നു പേരെ ചോദ്യം ചെയ്തെന്നും പോലീസ് പറഞ്ഞു

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News