തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന് എ ഗ്രൂപ്പ്; വിട്ടുതരില്ലെന്ന് ചെന്നിത്തല

തോറ്റപ്പോള്‍ കോണ്‍ഗ്രസ്സില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് എ, ഐ ഗ്രൂപ്പ് പിടിവലി

Update: 2021-05-06 01:18 GMT
By : Web Desk

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും ഗ്രൂപ്പ് നീക്കങ്ങൾ കോൺഗ്രസിൽ ശക്തം. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിൽ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പിന്‍റെ നീക്കം. പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെയും തീരുമാനം.

തോൽവിയുടെ ആഘാതത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും ഗ്രൂപ്പ് താൽപര്യങ്ങളിൽ കടുംപിടുത്തം തുടരുകയാണ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെ മുന്നോട്ട് വെക്കാൻ തീരുമാനിച്ചു.

Advertising
Advertising

എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് രമേശ് ചെന്നിത്തലയ്ക്ക് താൽപര്യം. പക്ഷേ കെ.പി.സി.സി അധ്യക്ഷനയടക്കം മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കില്ല. അങ്ങനെ വന്നാൽ വി.ഡി സതീശന്‍റെ പേര് ഉയർത്താനാണ് നീക്കം.

ഇതിനിടയിൽ മുരളീധരന് പിന്നാലെ കെ. സുധാകരനും മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്‍റെയും ലക്ഷ്യം കെ.പി.സി.സി അധ്യക്ഷ പദവി തന്നെ. പ്രതിപക്ഷ നേതാവ് പദവി ലഭിച്ചാൽ സുധാകരനെ എ ഗ്രൂപ്പ് പിന്തുണച്ചേക്കും. നേമത്തെ വെല്ലുവിളി ഏറ്റെടുക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുവെന്നുള്ള കെ മുരളീധരന്‍റെ വാക്കുകളിലെ ലഷ്യവും കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം തന്നെ.

വെള്ളിയാഴ്ച ചേരുന്ന രാഷ്ട്രീയ കാര്യ സമിതി തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യും. കെ.പി.സി.സി നേതൃത്വത്തിന് എതിരെ ശക്തമായ വിമർശനം യോഗത്തിൽ ഉയരും.

Tags:    

By - Web Desk

contributor

Similar News