തിരുവനന്തപുരം കോർപ്പറേഷനിലെ ജാതി ടീം വംശീയ വിവേചന മനോഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞത്: വെൽഫെയർ പാർട്ടി

ജാതി തിരിച്ചുള്ള ടീം പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്‍റെ വംശീയ വിവേചന അജണ്ടയാണ് പുറത്തുവന്നതെന്ന് വെൽഫെയർ പാർട്ടി

Update: 2022-08-02 17:09 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ ജാതി തിരിച്ചുള്ള ടീം പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്‍റെ വംശീയ വിവേചന അജണ്ടയാണ് പുറത്തുവന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ്. ഉച്ചനീചത്വത്തിനെതിരേയുള്ള ആയുധമായിരുന്നു എന്നും കായിക വിനോദങ്ങൾ. അവിടെയാണ് പട്ടികജാതി ഫണ്ട് തട്ടിയെടുക്കാനായി ജാതീയമായി തരം തിരിച്ച് കായിക ടീമുകൾ രൂപീകരിച്ചിരിക്കുന്നത്.

കോർപ്പറേഷനിൽ മറ്റ് പലവഴിയിലൂടെയും എസ്.സി/എസ്.ടി ഫണ്ട് പാഴായി പോകുകയാണ്. അതിനെതിരേ നടപടിയെടുക്കാത്ത മേയർ കായിക വിനോദങ്ങളിൽ എസ്.സി/എസ്.ടി ടീമുകൾ രൂപീകരിക്കുന്നത് വിരോധാഭാസവും തട്ടിപ്പിന്‍റെ പുതുവഴികൾ തുറക്കാനുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് എൻ.എം അൻസാരി അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അഡ്വ. അനിൽകുമാർ , മെഹബൂബ് പൂ വാർ, മുംതാസ് ബീഗം എന്നിവർ സംസാരിച്ചു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News