കൊച്ചിയിൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറും കുടുംബവും വീട്ടിൽ മരിച്ച നിലയിൽ

അസി.കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരാണ് മരിച്ചത്

Update: 2025-02-21 03:12 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മ​ഹത്യയെന്ന് സംശയം. എറണാകുളം കാക്കനാട് സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസി.കമ്മിഷണർ മനീഷ് വിജയ്,  സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരാണ് മരിച്ചത്.  കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ.

മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നാല് ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരി ശാലിനി കഴിഞ്ഞ വർഷംസർവീസ് ജാർഖണ്ഡ് പബ്ലിക് കമ്മീഷൻ പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസ്സായിരുന്നു. പോലീസ് കൂടുതൽ പരിശോധന നടത്തി വരുകയാണ്. 





Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News