'പ്രാദേശിക ദൈവങ്ങളുടെയും രക്തസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ'; 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ ബലിദാനികളുടെ പേരിലുൾപ്പെടെ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു

Update: 2026-01-15 10:26 GMT

തിരുവനന്തപുരം: പ്രാദേശിക നേതാക്കളുടെയും രക്തസാക്ഷികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കാണ് ഹൈക്കോടതിയുടെ നോട്ടീസ്. ബലിദാനികളുടെ പേരിലുള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിയമാനുസൃതമായ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടുന്നതിന് പകരം പ്രാദേശിക ദൈവങ്ങളുടെയോ രക്തസാക്ഷികളുടെയോ പേരില്‍ സത്യപ്രതിജ്ഞ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. എസ്.പി ദീപക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. 20 ബിജെപി കൗണ്‍സിലര്‍മാരും ചടങ്ങില്‍ ഉപയോഗിച്ച പദപ്രയോഗങ്ങളും അതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertising
Advertising

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയും പ്രത്യേകമായ ഫോര്‍മാറ്റ് സമര്‍പ്പിച്ചിരിക്കെ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരുടെ സത്യപ്രതിജ്ഞകള്‍ അസാധുവാക്കണമെന്നാണ് ദീപക്ക് ഹൈക്കോടതിയുടേത് ആവശ്യപ്പെട്ടിരുന്നത്. അനുയോജ്യമായ രീതിയില്‍ സത്യപ്രതിജ്ഞ നടത്താത്ത പക്ഷം കൗണ്‍സിലര്‍മാരുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുമെന്നും ഹൈക്കോടതിക്ക് നല്‍കിയ പരാതിയിലുണ്ട്.

ഹരജിയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ള 20 പേരുടെയും വാദം കേള്‍ക്കുന്നതിനായി വിളിപ്പിക്കുന്നതിനായാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News