അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്‌കാരം ഇന്ന്

വണ്ടിപ്പെരിയാറിലെ വാളാടിയിലുള്ള വീട്ടിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 11 മണിക്ക് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും

Update: 2025-08-22 04:36 GMT

ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്‌കാരം ഇന്ന് വണ്ടിപ്പെരിയാറിൽ നടക്കും. വണ്ടിപ്പെരിയാറിലെ വാളാടിയിലുള്ള വീട്ടിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 11 മണിക്ക് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലുമണിയോടെ പഴയ പമ്പനാറിലുള്ള എസ്.കെ ആനന്ദൻ സ്മൃതി മണ്ഡലത്തിന് സമീപമാണ് സംസ്‌കാരം.

സംസ്‌കാര ചടങ്ങിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News