Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി. 15 ഗ്രാം തൂക്കമുള്ള കിരീടമാണ് കാണാതായത്.
ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസർ ചുമതല ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിരീടം കാണാനില്ല എന്ന് വ്യക്തമായത്. കൊച്ചിൻ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി.