'ശബരിമല വിശ്വാസ സംരക്ഷണത്തിന് എതിർ നിലപാടാണ് സർക്കാരിനും ഇടത് മുന്നണിക്കും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

നാമജപ ഘോഷയാത്രക്ക് എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മീഡിയവണിനോട് പറഞ്ഞു

Update: 2025-09-25 04:46 GMT

കോട്ടയം: ഇടത്തോട് തിരിയാനുള്ള എൻഎസ്എസ് നീക്കത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശബരിമല വിശ്വാസ സംരക്ഷണത്തിന് എതിർ നിലപാടാണ് സർക്കാരിനും ഇടത് മുന്നണിക്കെന്നും NSS മായി ചേർന്ന് പോകുന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുന്ന കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ബിന്ദു അമ്മിണിയും കനകദുർഗയും ഒറ്റക്ക് സന്നിധാനത്ത് എത്തിയതല്ലെന്നും ഗവൺമെൻ്റ് വേഷം കെട്ടിട്ട് പ്ലാൻ ചെയ്തു നടപ്പിലാക്കിയതാനെന്നും തിരുവഞ്ചൂർ ആരോപിച്ചു. ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നും തിരുവഞ്ചൂർ ചോദിച്ചു. നാമജപ ഘോഷയാത്രക്ക് എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. സംഘരിവാറിൻ്റെ കേസുകൾ പിൻവലിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ ഇവിടെയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ സാഹചര്യം തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News