ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹയം നല്‍കും

കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് ഇസ്രയേലിലെ അഷ്ക ലോണിലുണ്ടായ റേക്കറ്റ് ആക്രമണത്തില്‍ ഇടുക്കി കീരത്തോട് സ്വദേശിയായ സൌമ്യ കൊല്ലപ്പെട്ടത്

Update: 2021-06-02 14:10 GMT

ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൌമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് ഇസ്രയേലിലെ അഷ്ക ലോണിലുണ്ടായ റേക്കറ്റ് ആക്രമണത്തില്‍ ഇടുക്കി കീരത്തോട് സ്വദേശിയായ സൗമ്യ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലേക്ക് റോക്കറ്റ് പതിച്ചത്. സുരക്ഷിത സ്ഥാനത്തേക്ക് ഓടി മാറും മുമ്പേയായിരുന്നു അപകടം. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News