സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധം: മുഖ്യമന്ത്രി

നാടിന് അതിവേഗതയിൽ പോകാൻ കഴിയണം. അതിനായി സിൽവർ ലൈനിനേക്കാൾ മികച്ച ഒന്ന് കണ്ടെത്തിയില്ല

Update: 2022-02-22 05:13 GMT
Advertising

സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ. നിലവിലെ ലൈനിൽ വേഗത കൂട്ടൽ അപ്രായോഗികമാണ്. നാടിന് അതിവേഗതയിൽ പോകാൻ കഴിയണം. അതിനായി സിൽവർ ലൈനിനേക്കാൾ മികച്ച ഒന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സഭയിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് അർഹതപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ല.  എയിംസ് പോലും കിട്ടാക്കനിയാണ്. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യർഥിച്ചു. ഏകീകൃതമായി ആവശ്യങ്ങൾ ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലശ്ശേരിയിൽ കൊല്ലപ്പെട്ട ഹരീദാസിന്റെ കൊലപാതകം വലിയ ഞെട്ടലിണ്ടാക്കുന്നതാണന്നാണ് മന്ത്രി പറഞ്ഞു. ക്രമസമാധാനരംഗത്ത് മുന്നിട്ടു നിൽക്കുകയാണ് കേരളം. കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നു. അതിനെ തടയാൻ കഴിയുന്നുവെന്നതാണ് പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വിമർശനമുന്നയിച്ച തിരുവഞ്ചൂരിനും ആദ്ദേഹം മറുപടി നൽകി. എന്നോട് ഒന്നും സൂചിപ്പിച്ചിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് അവർ പറഞ്ഞിട്ടില്ല. കാര്യങ്ങൾ വ്യക്തമാക്കിയാലേ മറുപടി നൽകാനാകൂ. എന്നും മന്ത്രി കൂട്ടിച്ചർത്തു.

അതേസമയം പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫ് ഇതു സംബന്ധിച്ച് നോട്ടീസ് നൽകി.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News