സിൽവർ ലൈൻ സമരം രാഷ്ട്രീയമല്ല, ജനകീയ സമരം: സാദിഖലി തങ്ങൾ

വഖഫ് സമരവുമായി ലീഗ് മുന്നോട്ട് പോകും. തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Update: 2022-03-26 12:58 GMT
Editor : abs | By : Web Desk

ആലപ്പുഴ: സിൽവർ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് ജനകീയ സമരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമല്ല. ജനങ്ങൾ മുഴുവൻ പദ്ധതിക്ക് എതിരാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.  വഖഫ് സമരവുമായി ലീഗ് മുന്നോട്ട് പോകും. തീരുമാനം നിയമസഭയിൽ തന്നെ  പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിന് പിന്നിൽ കമ്മീഷൻ തട്ടാനുള്ള പദ്ധതിയാണ് അതു കൊണ്ടാണ് ഏത് വിധേനയും പദ്ധതി നടപ്പിലാക്കാൻ പിണറായി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. അത്തരത്തിൽ തീവ്രവാദ സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതാണ് ആ തീവ്രവാദ സംഘടനയെന്ന് കൂടി വ്യക്തമാക്കണം. വിദേശ ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ- റെയിൽ കല്ല് സ്ഥാപിക്കുന്നത്. അതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം, പിറവത്ത് കെ- റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.സി തങ്കച്ചനെ സ്ഥാനത്ത് നിന്ന് മാറ്റി. പിറവം പാഴൂർ ഗവ. എൽ.പി. സ്കൂളിനു സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു പ്രതിഷേധം. ഉദ്യോഗസ്ഥര്‍ കെ- റെയില്‍ സർവേക്കെത്തുമെന്നറിഞ്ഞ് പ്രതിഷേധിക്കാൻ ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള നാട്ടുകാർക്കൊപ്പമായിരുന്നു കെ.സി. തങ്കച്ചനുണ്ടായിരുന്നത്.

നിർദിഷ്ട സിൽവർലൈൻ കടന്നുപോകുന്നത് തങ്കച്ചന്റെ വീടിരിക്കുന്ന ഭാഗത്തുകൂടിയാണ്. ഈ സാഹചര്യത്തിലാണ് തങ്കച്ചന്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കാളിയായത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സി.പി.ഐ ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നാണ് കെ.സി തങ്കച്ചന്‍ നല്‍കിയ വിശദീകരണം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ന് മണ്ഡലം കമ്മിറ്റി ചേര്‍ന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News