അപരന്മാരും സ്വതന്ത്രന്മാരും ഇല്ല; മാനന്തവാടിയിൽ ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം

എൽഡിഎഫും യുഡിഎഫും എൻഡിഎയും അപരന്മാരോ സ്വതന്ത്രന്മാരോ ഇല്ലാതെ നേരിട്ട് മത്സരിക്കുന്നു എന്നുള്ളതാണ് മാനന്തവാടിയിലെ ഇത്തവണത്തെ പ്രത്യേകത

Update: 2026-03-25 04:44 GMT

വയനാട്: അപരന്മാരും സ്വതന്ത്രന്മാരും ഇല്ലാത്ത മാനന്തവാടിയിൽ ഇത്തവണ നടക്കുന്നത് നേർക്കുനേർ പോരാട്ടം. സംസ്ഥാനത്തു തന്നെ അപൂർവമായാണ് മൂന്ന് മുന്നണികൾ മാത്രമുള്ള ഒരു മത്സരം നടക്കുന്നത്. വയനാട്ടിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് മാനന്തവാടി.

എൽഡിഎഫും യുഡിഎഫും എൻഡിഎയും അപരന്മാരോ സ്വതന്ത്രന്മാരോ ഇല്ലാതെ നേരിട്ട് മത്സരിക്കുന്നു എന്നുള്ളതാണ് മാനന്തവാടിയിലെ ഇത്തവണത്തെ പ്രത്യേകത. നാമനിർദ്ദേശപത്രിക സമർപ്പണം കഴിഞ്ഞപ്പോൾ ജില്ലയിൽ മാനന്തവാടിയിൽ മാത്രമാണ് മൂന്നു മുന്നണികളും നേരിട്ട് മത്സരിക്കുന്ന ചിത്രം തെളിയുന്നത്. ശക്തമായ പോരാട്ടം നടക്കുന്നതിനാൽ പ്രവചനാതീതമായിരിക്കും മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് റിസൾട്ട്.

Advertising
Advertising

കഴിഞ്ഞ 10 വർഷമായി എൽഡിഎഫിലെ ഒ.ആര്‍ കേളുവാണ് മണ്ഡലത്തിന്‍റെ എംഎൽഎ കോൺഗ്രസിലെ പി.കെ ജയലക്ഷ്മിയായിരുന്നു എതിരാളി. ഇത്തവണ കേളുവിനെതിരെ യുഡിഎഫ് ഉഷ വിജയനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിക്കായി മത്സരരംഗത്ത് ഉള്ളത് ശ്യാംരാജുമാണ്. അപരന്മാരും സ്വതന്ത്രന്മാരും ഇല്ലാത്തതിനാൽ വോട്ടുകൾ വിഭജിക്കും എന്നതിൽ സ്ഥാനാർഥികൾക്ക് ആശങ്കയില്ല. സംസ്ഥാനത്ത് തന്നെ അപൂർവമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News