കേരളത്തിന് വീണ്ടും അം​ഗീകാരം; 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഈ സ്ഥലവും

കേരള ടൂറിസത്തിന് ലഭിച്ച ആഗോള അംഗീകാരമാണ് ഇതെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണിത്

Update: 2025-11-12 10:12 GMT

തിരുവനന്തപുരം: ബുക്കിങ്.കോം തയ്യാറാക്കിയ 2026 ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിച്ചു. 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കേരളത്തിൽ നിന്ന് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണിത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി. വിയറ്റ്നാമിലെ മുയിനെ, ജർമ്മനിയിലെ മുൻസ്റ്റർ, എന്നിവയും 2026-ൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കൊളംബിയയിലെ ബാരൻക്വില്ല, യുഎസ്എയിലെ ഫിലാഡൽഫിയ, ചൈനയിലെ ഗ്വാങ്‌ഷോ, കേപ്പ് വെർഡെയിലെ സാൽ, ബ്രസീലിലെ മനാസ്, ജർമ്മനിയിലെ മുൻസ്റ്റർ, ഓസ്ട്രേലിയയിലെ പോർട്ട് ഡഗ്ലസ് എന്നിവിടങ്ങളും പട്ടികയിൽ ഇടം പിടിച്ചു. പ്രമുഖ ആഗോള ഓൺലൈൻ യാത്രാ പ്ലാറ്റ്‌ഫോമായ ദി ട്രാവൽ പ്രെഡിക്ഷൻസ് ഗവേഷണ റിപ്പോർട്ട് ലോകമെമ്പാടുമുള്ള യാത്രക്കാരുടെ സവിശേഷ മുൻഗണനകളാണ് വെളിപ്പെടുത്തുന്നത്.

കേരള ടൂറിസത്തിന് ലഭിച്ച ആഗോള അംഗീകാരമാണെന്ന് എന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News