തൃശൂർ വോട്ട് കൊള്ള; വ്യാജ വോട്ടുകൾ ആബ്‌സെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഒഴിവാക്കിയവർ; മുൻ ബിഎൽഒ ആനന്ദ് സി. മേനോൻ

വ്യാജന്മാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അത് എങ്ങനെയെന്ന് അറിയില്ലെന്നും മുൻ ബിഎൽഒ മീഡിയവണിനോട്

Update: 2025-08-12 08:23 GMT

തൃശൂർ: തൃശൂർ പൂങ്കുന്നത്തെ ഫ്‌ലാറ്റിൽ വീട്ടമ്മ അറിയാതെ ചേർത്ത വ്യാജ വോട്ടുകൾ ആബ്‌സെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഒഴിവാക്കിയതാണെന്ന് തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവൽ ഓഫീസർ ആനന്ദ് സി. മേനോൻ. ചട്ട പ്രകാരം പരിശോധന നടത്തിയാണ് വോട്ടർമാരെ ചേർത്തത്. വ്യാജന്മാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അത് എങ്ങനെയെന്ന് അറിയില്ലെന്നും മുൻ ബിഎൽഒ മീഡിയവണിനോട് പറഞ്ഞു.

മീഡിയവൺ പുറത്തുവിട്ട പേരുകൾ താൻ അപ്‌സെന്റ് ലിസ്റ്റിൽ പെടുത്തി ഒഴിവാക്കിയതാണെന്നാണ് ബിഎൽഒ ആനന്ദ് സി. മേനോൻ വ്യക്തമാക്കുന്നത്. പൂങ്കുന്നത്തെ ഹരിശ്രീ സ്‌കൂളിലേ ബൂത്തിൽ വ്യാജ വോട്ടർമാർ എങ്ങനെ വന്നു എന്ന് അറിയില്ല. ബിഎൽഒ ചുമതല ആദ്യമായാണ് നിർവഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോൻ പറഞ്ഞു.

Advertising
Advertising

വോട്ടർമാരുടെ പേരുകൾ ബിഎൽഒ തള്ളിയ ശേഷവും ഉൾപ്പെടുത്തിയതാണോ ഇക്കാര്യത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നാണ് ഇനി വ്യക്തമാവേണ്ടത്. വോട്ടെടുപ്പ് സമയത്ത് ഹരിശ്രീ സ്‌കൂളിലേ വോട്ടിംഗ് കേന്ദ്രത്തിൽ വ്യാജ വോട്ടർമാരെ ചൊല്ലി തർക്കം നടന്നിരുന്നു. വോട്ടർ ലിസ്റ്റിൽ ഉള്ളവരെല്ലാം വോട്ട് ചെയ്യട്ടെ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News