തൃക്കാക്കരയില്‍ സസ്പെന്‍സ് നിലനിര്‍ത്തി സി.പി.എം; സ്ഥാനാര്‍ഥിയെ ഇന്നറിയാം

ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

Update: 2022-05-05 04:30 GMT

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർഥിയെ സംബന്ധിച്ച് സസ്പെൻസ് നിലനിർത്തുകയാണ് സി.പി.എം നേതൃത്വം. സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ.എസ് അരുൺകുമാർ തന്നെ സ്ഥാനാർഥിയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

കോൺഗ്രസ് സ്ഥാനാർഥി പ്രചാരണ രംഗത്ത് സജീവമാകുമ്പോഴും പതിവിന് വിപരീതമായി തൃക്കാക്കരയിലെ സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം നീളുകയാണ്. ഇന്നലെ ചേർന്ന സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ വിവിധ പേരുകൾ ചർച്ച ചെയ്തിരുന്നു. അവസാനം സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ എസ് അരുൺകുമാറിന്റെ പേരിലേക്കാണ് ചർച്ചകൾ ഏകീകരിച്ചത്. ജില്ലക്ക് പുറത്തു നിന്നുള്ള മുതിർന്ന സി.പി.എം നേതാവിന്‍റെ പേരും ഒരു ഘട്ടത്തിൽ ചർച്ചക്കെത്തി. പൊതുസ്വതന്ത്രനെക്കുറിച്ചും ഒരു വേള വീണ്ടും ആലോചനകൾ നടന്നു. മുന്‍ കോളജ് അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേര് ചര്‍ച്ച ചെയ്തുവെങ്കിലും അത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് പ്രിന്‍സി തോമസിന്റെ പേരും പരിഗണനക്കെടുത്തിരുന്നു.

Advertising
Advertising

സ്ഥാനാര്‍‌ഥി ചര്‍ച്ചയില്‍ സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനങ്ങളെടുത്തുവെങ്കിലും തുടർ നടപടികൾ കൂടി പൂർത്തിയാക്കി പ്രഖ്യാപനം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ ഇ.പി ജയരാജന്‍ ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുന്നണി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരുണ്‍കുമാറിന് വേണ്ടി ചുമരെഴുതിയത് നേതൃത്വം ഇടപെട്ട് തടഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News