ടിഎംസി നേതാക്കൾ കേരളത്തിൽ; സാദിഖലി തങ്ങളെയും താമരശ്ശേരി ബിഷപ്പിനെയും സന്ദർശിച്ചു

നാളെ മഞ്ചേരിയിൽ നടക്കുന്ന ടിഎംസി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും കേരളത്തിലെത്തിയത്

Update: 2025-02-23 05:07 GMT

കോഴിക്കോട്: തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം വൈകുന്നതിനിടെ ദേശീയ നേതാക്കളെ പാണക്കാടെത്തിച്ച് പി.വി അന്‍വർ. ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെയും താമരശ്ശേരി ബിഷപ്പിനെയും കണ്ടു.

രാവിലെ പിവി അൻവറിനൊപ്പമാണ് ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും പാണക്കാടെത്തിയത്. സാദിഖ് അലി തങ്ങളുമായുള്ള ടിഎംസി നേതാക്കളുടെ കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസിന്റെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സൗഹൃദ സന്ദർശനമെന്ന് പി.വി അൻവറും പ്രതികരിച്ചു.

Advertising
Advertising

താമശ്ശേരി രൂപതാ ആസ്ഥാനത്തെത്തി ബിഷപ് റെമജിയസ് ഇഞ്ചനാന്നിയേലിനും ടിഎംസി നേതാക്കൾ കണ്ടു. വന്യമൃഗ ശല്യം പാർലമെൻ്റിൽ ഉന്നയിക്കുന്നതുൾപ്പെടെ വിഷയങ്ങൾ ചർച്ചയായി.

യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന പി വി അന്‍വറിനും കേരളത്തില ത്രിണമൂല്‍ കോണ്ഗ്രസും വലിയ ഊർജം നൽകുന്നതായിരുന്നു ദേശീയ നേതാക്കളുടെ കേരള സന്ദർശനം. മമതാ ബാനർജി കഴിഞ്ഞാല്‍ ത്രിണമൂല്‍ കോണ്ഗ്രസിന്റെ ഏറ്റവും പ്രധാന നേതാക്കളാണ് ഡെറിക് ഒബ്രയാനും മഹുവ മോയിത്രയും. രണ്ടു പേരെയും കേരളത്തിലെക്കാനും മുസ്ലീം ലീഗ് നേതാക്കളടക്കം സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കാനായത് പി.വി അൻവറിന് വലിയ നേട്ടമായെന്നാണ് വിലയിരുത്തല്‍. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളെയും താമരശ്ശേരി ബിഷപ് റെമജിയോസ് ഇഞ്ചനാനിയേലിനെയും കണ്ട് തൃണമൂല്‍ നേതാക്കല്‍ കാന്തപുരം അബൂബക്കർ മുസലിയാരുടെ നോളജ് സിറ്റിയിലും സന്ദർശനം നടത്തി. സാമുദായിക നേതാക്കളുമായുള്ള സന്ദർശനം വിജയകരമായിരുന്നുവെന്ന് പി.വി അന്‍വർ മീഡിയവണിനോട് പറഞ്ഞു

നാളെ മഞ്ചേരിയിൽ നടക്കുന്ന ടിഎംസി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും കേരളത്തിലെത്തിയത്.

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News