സ്വകാര്യ സര്‍വകലാശാല; ഇടതുപക്ഷം എതിര്‍ത്തത് ക്രഡിറ്റ് ഉമ്മൻചാണ്ടിക്ക് കിട്ടുമോ എന്ന പേടി കൊണ്ടെന്ന് ടി.പി ശ്രീനിവാസൻ
20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് ആശയം ആദ്യമായി മുന്നോട്ടുവച്ചത്
Update: 2025-02-11 04:33 GMT
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ഇടതു ശക്തികൾ എതിർത്തത് അതിന്‍റെ ക്രഡിറ്റ് ഉമ്മൻചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി. പി ശ്രീനിവാസൻ.
20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് ആശയം ആദ്യമായി മുന്നോട്ടുവച്ചത്. വർഷം ഇത്ര കഴിഞ്ഞതോടെ അവസരങ്ങൾ പലതും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇടത് ശക്തികൾക്ക് ഇന്ന് മനസിലായെന്നു അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.