മലയാളികളുടെ ഹൃദയം നിറഞ്ഞ സ്നേഹത്തിന് നന്ദി; 18 കോടിയല്ല, കുഞ്ഞ് മുഹമ്മദിന്‍റെ ചികിത്സക്ക് ലഭിച്ചത് 46 കോടി രൂപ

മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സർക്കാരുമായി ആലോചിച്ച് സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നൽകുമെന്നും ചികിത്സാ സമിതി അറിയിച്ചു.

Update: 2021-07-25 14:01 GMT
Editor : Nidhin | By : Web Desk

മലയാളികള്‍ ഇങ്ങനെയാണ്, എന്നും സ്നേഹം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കും. എസ്.എം.എ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ കുഞ്ഞ് മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള മരുന്നിനായി 18 കോടി രൂപവീണമെന്നുള്ള ആവശ്യം മലയാളികള്‍ക്ക് മുമ്പില്‍ വയ്ക്കുമ്പോള്‍ തന്റെ മകന്റെ ജീവിതം കൂടിയാണ് റഫീഖും മറിയുമ്മയും കേരളത്തിന് മുന്നിലേക്ക് വച്ചത്.

18 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ക്യാമ്പയിന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. 18 കോടിയും കടന്ന് 46.78 കോടിയാണ് ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള അക്കൗണ്ടിലേക്ക് ലഭിച്ചത്. ലോകമെമ്പാടുമുള്ള 7,77,000 പേര്‍ നല്‍കിയ തുകയാണി്ത്.

Advertising
Advertising

മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സര്‍ക്കാരുമായി ആലോചിച്ച് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കുമെന്നും ചികിത്സാ സമിതി അറിയിച്ചു.

രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും നേരിട്ടും എത്തിച്ചതടക്കമാണ് 46.78 കോടി രൂപ. ഒരു രൂപമുതല്‍ അഞ്ച് ലക്ഷം രൂപവരെ ഓരോരുത്തരും നല്‍കിയിട്ടുണ്ട്. അതേസമയം മുഹമ്മദിനുള്ള മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയില്‍നിന്ന് നാട്ടിലെത്തുമെന്നും കുടുംബം വ്യക്തമാക്കി.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അഥവാ എസ്.എം.എ രോഗം ബാധിച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായ മുഹമ്മദിന് തിരികെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്ന് അമേരിക്കയില്‍ നിന്നാണ് എത്തിക്കേണ്ടത്. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും നേരത്തെ ഈ അസുഖം ബാധിച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

മുഹമ്മദിന്റെ ചികിത്സാ സഹായത്തിനായി പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂടെ സമൂഹമാധ്യമങ്ങളും കൈകോര്‍ത്തതോടെ 18 കോടിരൂപ 5 ദിവസത്തിനുള്ളില്‍ തന്നെ ലഭിച്ചിരുന്നു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News