ട്വന്റി ട്വന്റി വോട്ടുകൾ എൽഡിഎഫിന്; അവരുടെ ചോയ്‌സ് ജോ ജോസഫ് മാത്രമാണെന്നും പി.രാജീവ്

'ട്വന്റി ട്വന്റിക്കും ആം ആദ്മിക്കും അവരുടെ രാഷ്ട്രീയ നിലപാടെടുക്കാൻ സ്വാതന്ത്ര്യമുണ്ട്'

Update: 2022-05-09 05:29 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൃക്കാക്കരയിൽ ട്വന്റി ട്വന്റി വോട്ടുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് മന്ത്രി പി.രാജീവ്. പ്രൊഫഷണലുകൾ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. അവരുടെ ചോയ്‌സ് ജോ ജോസഫ് മാത്രമാണെന്നും പി.രാജീവ് മീഡിയവണിനോട് പറഞ്ഞു. പല കാരണങ്ങൾ കൊണ്ടാണ് ഇവർ മുൻപ് എൽ.ഡി.എഫിന് വോട്ട് ചെയ്യാതിരുത് . പ്രഫഷണലായിട്ടുള്ളവർ വരണമെന്നും വികസനം വേണമെന്നും ആഗ്രഹം ഉള്ളവരാണ് ഇവർ. അതുകൊണ്ട് അവർ ഇത്തവണ ജോ ജോസഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'ട്വന്റി ട്വന്റിക്കും ആം ആദ്മിക്കും അവരുടെ രാഷ്ട്രീയ നിലപാട് എടുക്കാൻ സ്വാതന്ത്ര്യമുണ്ട്. കെ റെയിൽ ഒരു വിഷയം മാത്രമാണ്. നിരവധി പദ്ധതികൾ തൃക്കാക്കരയിലേക്ക് വരുന്നുണ്ട്. കെ റെയിൽ വികസനത്തിൽ പദ്ധതികളിൽ ഒന്നുമാത്രമാണ്. സമഗ്രവികസനമാണ് ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കെ റെയിൽ ഹിത പരിശോധനയല്ല എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. സമഗ്രമായ കാഴ്ചപ്പാടാണ് എൽ.ഡി.എഫ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷം ഒന്നുമില്ലാത്തത് കൊണ്ടാണ് ഇത് വിവാദമാക്കുന്നതെന്നും രാജീവ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News