കാർ ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; കാസർകോട് രണ്ടുമരണം
പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
Update: 2024-02-18 02:37 GMT
കാസർകോട്: കാഞ്ഞങ്ങാട് ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ടുമരണം. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. തായന്നൂർ ചെരളത്തെ രഘുനാഥ്, തായന്നൂർ തേറം കല്ലിലെ രാജേഷ് എന്നിവരാണ് മരിച്ചത്. പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വയനാട്ട് കുലവൻ മഹോത്സവത്തിൽ പങ്കെടുത്ത് തായന്നൂരിലെ വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടു തൊട്ടടുത്ത വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായന്നൂർ സ്വദേശികളായ രാഹുൽ, രാജേഷ് എന്നിവരാണ് ആശുപത്രിയിലുള്ളത്.