ആരോഗ്യം മോശം; നിരാഹാര സമരം ചെയ്യുന്ന രണ്ട് വനിതാ സിവില്‍ പൊലീസ് ഉദ്യോഗാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി
നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്
Update: 2025-04-05 15:49 GMT
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നാല് ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരം ചെയ്യുന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗാർത്ഥികളിൽ രണ്ട് പേരെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏപ്രിൽ പത്തൊൻപതാം തീയതി റാങ്ക് ലിസ്റ്റ് അവസാനിക്കാനിരിക്കെ കൂടുതൽ പേരെ നിയമിക്കണമെന്ന് ആവശ്യപെട്ടാണ് ഉദ്യോഗാർഥികൾ സമരം ചെയ്യുന്നത്.