50 വർഷത്തെ എൽഡിഎഫ് കോട്ട പൊളിച്ച് യുഡിഎഫ്; കെ.കെ രാഗേഷിന്റെ വാർഡിൽ ലീഗിന് ജയം
ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.അഷ്‌റഫ് വിജയിച്ചു
Update: 2025-12-13 07:00 GMT
കണ്ണൂർ: സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വാർഡിൽ യുഡിഎഫിന് ജയം. ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.അഷ്‌റഫ് വിജയിച്ചു. 50 വർഷമായി എൽഡിഎഫ് കുത്തകയായിരുന്ന വാർഡിലാണ് യുഡിഎഫ് മുന്നേറ്റം.
കണ്ണൂർ കോർപറേഷൻ വാരം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി കെ.പി താഹിർ ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം, കോർപറേഷനിൽ ബിജെപി നാല് സീറ്റുകൾ സ്വന്തമാക്കി. തുളിച്ചേരി ഡിവിഷഷൻ യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. കണ്ണൂര് പയ്യാമ്പലം ഡിവിഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി ഇന്ദിര ജയിച്ചു.