വൈഗ കൊലപാതകക്കേസ്; സനു മോഹനെ ഇന്ന് കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടു പോകും

ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുക

Update: 2021-04-21 01:06 GMT

വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ ഇന്ന് കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടു പോകും. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. കോയമ്പത്തൂരിൽ വെച്ച് സനുമോഹൻ വിറ്റ വാഹനവും അന്വേഷണ സംഘം പരിശോധിക്കും.

വൈഗയെ കൊലപ്പെടുത്തിയ ശേഷം സനു മോഹൻ സഞ്ചരിച്ച വഴികളിലാണ് പൊലീസ് ഇനി പ്രധാനമായും തെളിവെടുപ്പ് നടത്തുക. ഇതിന്‍റെ ഭാഗമായി ആദ്യം കോയമ്പത്തൂരിലെത്തുന്ന അന്വേഷണ സംഘം സനു മോഹൻ വിറ്റ കാർ പരിശോധിക്കും. കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കി ഗോവയിലും മൂകാംബികയിലും സനു മോഹനെ കൊണ്ടു പോകും. ഇവിടങ്ങളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സനു മോഹന്‍റെ മൊഴിയിൽ സത്യമുണ്ടോയെന്ന് പരിശോധിക്കും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവിൽ കഴിയാൻ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കും. തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ സനു മോഹനെ ഭാര്യയെ ഒപ്പം നിർത്തി വീണ്ടും വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം വൈഗയെ കൊലപെടുത്താൻ ശ്രമിച്ച കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേതാണെന്ന് ഉറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News