വലിയങ്ങാടി അപകടത്തിന് കാരണം കോർപറേഷന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ

പഴയ പാസ്പോർട്ട് ഓഫിസ് ഉൾപ്പെടെ 16 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാണ് നിർദേശം നൽകിയത്

Update: 2026-02-24 03:42 GMT

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയത് കോർപറേഷന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിക്കാൻ 2022ൽ നിർദേശം നൽകി. പഴയ പാസ്പോർട്ട് ഓഫിസ് ഉൾപ്പെടെ 16 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാണ് നിർദേശം നൽകിയത് .

2024 ൽ വീണ്ടും ഉത്തരവിട്ടു. എന്നാൽ നടപടി സ്വീകരിച്ചില്ല . കോർപറേഷൻ കൗൺസിലിൽ വച്ച പ്രധാനരേഖകൾ മീഡിയവണിന് ലഭിച്ചു. കോർപറേഷൻ എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ പരിശോധന വിവരങ്ങളും മീഡിയവണിന് ലഭിച്ചു.

അതേസമയം അപകടം നടന്ന കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിനു മുന്നിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സാങ്കേതിക ജീവനക്കാർ നടത്തിയ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിൽ എന്ന് കണ്ടെത്തി. കെട്ടിടത്തിൽ സ്ഥാപനങ്ങൾ തുടരുന്നത് ലൈസൻസികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണി എന്നും നഗരസഭ നോട്ടീസിൽ പറയുന്നു.

Advertising
Advertising

അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോർപറേഷനിലെ ഭരണപക്ഷ കൗൺസിലർമാരും ഉദ്യോഗസ്ഥരും വ്യാപാരികളിൽ നിന്ന് പണം കൈപ്പറ്റിയാണ് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർ ഫാത്തിമ തഹ് ലിയ ആരോപിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാരും കോർപ്പറേഷനും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യം. വിഷയത്തിൽ ഇന്ന് അടിയന്തര കൗൺസിൽ ചേരാൻ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഫാത്തിമ മീഡിയവണിനോട് വ്യക്തമാക്കി.

സംഭവത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധനയാണ് ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.

അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് മേയർ ഒ.സദാശിവം രാവിലെ 9.30ന് മാധ്യമങ്ങളെ കാണും.

ഇന്നലെയാണ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്‍റെ സൺ ഷെയ്ഡ് തകർന്ന് വീണത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News