പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം

ശബരി എക്സ്പ്രസ് ഇന്ന് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും

Update: 2023-04-24 01:47 GMT

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേ ഭാരതിന്‍റെ ഉദ്ഘാടനവും പ്രമാണിച്ച് ഇന്നും നാളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. ഇന്നും നാളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. ശബരി എക്സ്പ്രസ് ഇന്ന് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾ കൊച്ചുവേളി വരെ മാത്രമേ നാളെ സർവീസ് നടത്തൂ. ഈ രണ്ട് ദിവസങ്ങളിൽ മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവയും കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.

നാഗർകോവിൽ കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമം വരെ മാത്രമായിരിക്കും സർവീസ്. കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് ക‍ഴക്കൂട്ടം വരെ മാത്രമായിരിക്കും. കൊച്ചുവേളി നാഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് പുറപ്പെടുന്ന അറോണൈ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകിയായിരിക്കും യാത്ര ആരംഭിക്കുക. കൊല്ലം അനന്തപുരി എക്സ്പ്രസ്, കന്യാകുമാരി പൂനെ എക്സ്പ്രസ് എന്നിവ നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ നിയന്ത്രിക്കും. അതേസമയം, നാളെ പവർഹൗസ് റോഡിലെ കവാടം വഴി മാത്രമാകും യാത്രക്കാർക്ക് സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രവേശനം അനുവദിക്കുക.

Tags:    

Similar News